മർഹും ചെറുപ്പറമ്പ് മഹമൂദ് മെമ്മോറിയൽ ഫലാഹുൽ മുസ്ലിം മദ്രസ നാടിന് സമർപ്പിച്ചു

മട്ടന്നൂർ : പാറാടൻ ചാൽ ചെറുപ്പറമ്പിൽ മർഹൂം മഹമൂദ് മെമ്മോറിയൽ ഫലാഹുൽ മുസ്ലിം മദ്രസ നാടിന് സമർപ്പിച്ചു. ശൈഖുനാ പി പി ഉമ്മർ മുസ്ലിയാരുടെ സാന്നിധ്യത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഷക്കീർ ഹൈതമി അനുസ്മരണ പ്രഭാഷണം നടത്തി
രാവിലെ 10 മണിക്ക് നടന്ന സാംസ്കാരിക സദസ്സിൽ മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ ഷാജിത്, , ഇ പി ഷംസുദ്ദീൻ, വി എം ഇബ്രാഹിം ഹാജി, ബാലൻ കെ തുടങ്ങിയവർ പങ്കെടുത്തു
4 മണിക്ക് കുരുന്നു കൂട്ടവും 7 മണിക്ക് മദ്രസ വിദ്യാർത്ഥികളുടെ കലാ പരിപാടികളും ദഫ് സ്കൗട്ട് ഫ്ലവർ ഷോ പ്രദർശനവും നടക്കും
29 ന് ഞായറാഴ്ച്ച ആഷിഖ് ദാരിമി ആലപ്പുഴയും 30 തിങ്കളാഴ്ച്ച സലീം വാഫി യും ഒക്ടോബർ 01 ന് ഹനീഫ് നിസാമി കാസർഗോഡ് പ്രഭാഷണം നടത്തും. മജ്ലിസുന്നൂർ ദുആ മജ്ലിസിന് ശൈഖുനാ മജീദ് ബാഖവി വെളിയമ്പ്ര നേതൃത്വം നൽകും