മട്ടന്നൂർ

ക​യ്പ​മം​ഗ​ല​ത്തെ കൊ​ല​പാ​ത​കം: പ്ര​തി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

മട്ടന്നൂർ: കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റു ചെയ്തു. കണ്ണൂർ അഴീക്കൽ സ്വദേശി കെ.സലിം(55) ആണ് അറസ്റ്റിലായത്. കയ്പമംഗലം പോലീസ് പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ഇ​യാ​ളെ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ക​യ്പ​മം​ഗ​ലം പോ​ലീ​സി​നു കൈ​മാ​റി.

കോ​യ​മ്പ​ത്തൂർ ​സ്വ​ദേ​ശി​യാ​യ ചാ​ൾ​സ് ബെ​ഞ്ച​മി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. ഇ​റി​ഡി​യം-​റൈ​സ് പു​ള്ള​ർ ത​ട്ടി​പ്പി​ന്‍റെ പേ​രി​ൽ ചാ​ൾ​സി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button