kannur
ഓടുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്കുള്ള മംഗള എക്സ്പ്രസിന്റെ ചില്ലിന് പോറൽ
കണ്ണൂർ: കണ്ണൂർ ഭാഗത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്. പഴയങ്ങാടി റെയിൽവേ പാലത്തിലൂടെ പോകുമ്പോഴാണ് കല്ലേറുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കല്ലേറിൽ ട്രെയിനിന്റെ A2 കോച്ചിന്റെ ചില്ലുകൾക്ക് പോറലുണ്ടായി. ട്രെയിൻ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർത്തി 20 മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്.