ചാലക്കുടി

ചാലക്കുടിയില്‍ ബേക്കറിയുടെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു. റോയല്‍ ബേക്കേഴ്‌സിന്റെ നിര്‍മ്മാണ യൂണിറ്റിനോട് ചേര്‍ന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ഉച്ചയോടെയാണ് സംഭവം.

ജിതേഷ് (45), സുനില്‍കുമാര്‍ (52) എന്നിവരാണ് മരിച്ചത്. മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ടാങ്കിനുള്ളില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നതാണ് മരണത്തിന് ഇടയാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button