india
രണ്ടുമക്കളും ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍, സുവര്‍ണനേട്ടവും; മനംനിറഞ്ഞ് നാഗലക്ഷ്മി, അഭിമാനം

മക്കൾ നേട്ടങ്ങൾ കൊയ്യുമ്പോൾ ഒരുപക്ഷേ ആരെക്കാളേറെയും അഭിമാനം കൊള്ളുന്നത് അവരുടെ അമ്മമാരാകും. തന്റെ കുഞ്ഞുങ്ങൾ കൈവരിച്ച നേട്ടത്തിൽ അവർ അത്രയേറെ ആഹ്ലാദിക്കും മനസ്സ് നിറഞ്ഞുചിരിക്കും.
അത്തരമൊരു ആനന്ദത്തിലാകും തമിഴ്നാട്ടുകാരിയായ നാഗലക്ഷ്മിയും. ചെസ് ഗ്രാൻഡ് മാസ്റ്റർമാരായ പ്രഗ്നാനന്ദയുടെയും വൈശാലിയുടെയും അമ്മയായ നാഗലക്ഷ്മി ആർക്കും അത്ര അപരിചിതയാകാൻ വഴിയില്ല.
കഴിഞ്ഞ ദിവസത്തെ ചെസ് ഒളിമ്പ്യാഡിലെ മിന്നുംപ്രകടനത്തോടെ പ്രഗ്നാനന്ദയും വൈശാലിയും അവരുടെ അമ്മയും കരുനീക്കങ്ങളുടെ കളത്തിലെ മിന്നുംതാരങ്ങളായി മാറുകയാണ്. പ്രഗ്നാനന്ദയുടെയും വൈശാലിയുടെയും വിജയത്തിന് പിന്നിലെ നിർണായക സാന്നിധ്യമെന്ന് നാഗലക്ഷ്മിയെ വിശേഷിപ്പിച്ചാൽ അതിൽ അൽപം പോലും അദ്ഭുതമല്ല, അതിശയോക്തിയും.