70 വയസിന് മുകളിലുള്ളവർക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ കേരളത്തിലെ ഏതൊക്കെ ആശുപത്രികളിൽ?

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കേരളത്തിലും സൗജന്യ ചികിത്സ ലഭിക്കും. ഇതിന് ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പദ്ധതിക്ക് കീഴിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ നിന്നോ, ആയുഷ്മാൻ മിത്ര സൈറ്റിലൂടെ ഓൺലൈനൈയോ ഹെൽത്ത് കാർഡ് നേടാം.
70 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വരുമാന പരിധിയില്ലാതെ തന്നെ പദ്ധതിക്ക് കീഴിലെ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കും. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കുംആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യും. കേരളത്തിൽ മാത്രം 41.7 ലക്ഷം കുടുംബങ്ങൾക്ക് ആയുഷ്മാൻ കാർഡുകൾ നൽകിയിട്ടുണ്ട്.
ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ എംപാനൽ ചെയ്തിരിക്കുന്ന ആശുപത്രികളിൽ മാത്രമായിരിക്കും സൗജന്യ ചികിത്സ ലഭിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പണം ഇല്ലാത്തതിനാൽ തുടർ ചികിത്സ നിഷേധിക്കപ്പെടില്ല.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ എംപാനൽ ചെയ്തിരിക്കുന്ന ആശുപത്രികളുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രകികളിലും ചികിത്സ ലഭിക്കും. ഓരോ ജില്ലയിലും ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കണ്ടെത്താം.



