മട്ടന്നൂർ – മണ്ണൂർ റോഡ്
എൽ.ഡി.എഫ്.സമരം ജനവഞ്ചന: യു.ഡി.എഫ്.

മട്ടന്നൂർ: മണ്ണൂർ റോഡ് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്ന് ഗതാഗതം പൂർണ്ണമായി സ്തംഭിച്ച വിഷയത്തിൽ എം.എൽ എ യുടെയും നഗരസഭാ ചെയർമാൻ്റെയും നേതൃത്വത്തിൽ മട്ടന്നൂരിൽ എൽ.ഡി എഫ്. നേതാക്കൾ നടത്തുന്ന സമരം ജനങ്ങളെ വിഡ്ഡികളാക്കുന്നതും വഞ്ചനാപരവുമാണെന്ന് മട്ടന്നൂർ മുൻസിപ്പൽ യു.ഡി.എഫ് നേതൃത്വ യോഗം അഭിപ്രായപ്പെട്ടു 2018 ആദ്യം 24 കോടി ചിലവിൽ പ്രവർത്തി ആരംഭിച്ചും ഇപ്പോൾ 42 കോടിയിലെത്തി നിൽക്കുന്നതുമായ റോഡ് പണിയാണിത്.2019 ൽ പൂർത്തിയാക്കേണ്ട ഈ റോഡ് ,പുഴയോരത്ത് ഇടിഞ്ഞ് പുഴയിൽ 2019 ൽ തന്നെ പതിക്കാൻ ഇടയായത് കരാർ സമയത്തിനുള്ളിൽപണി പൂർത്തിയാക്കാതെ റോഡ് പൊളിച്ചിട്ടത് കൊണ്ടാണ്. 2019 ൽ പണി പാതി വഴിയിൽ ഇട്ട് ,അനാസ്ഥ കാണിച്ച കരാറുകാരനെ മാറ്റി പുതിയ ടെണ്ടർ ഉറപ്പിക്കുന്നത് 2022 അവസാനത്തിലാണ്. 2023 മാർച്ചിലാണ് പുതിയ കാരാറുകാരൻ പ്രവർത്തി തുടങ്ങുന്നത്. 2019 ൽ ഇപ്പോഴത്തേ എം.എൽ.എ.ശൈലജ ടിച്ചർ മന്ത്രിയായിരുന്ന കാലത്ത് തന്നെ നായിക്കാലി വളവിൽ റോഡ് ഇടിഞ്ഞ് ഗതാഗതം ഭാഗികമായി നിലച്ചിരുന്നു. 2022 ജൂലായിൽ എം. എൽ.എ മന്ത്രി മുഹമ്മദ് റിയാസിനോടൊപ്പം സ്ഥലം സന്ദർശിച്ച് ഉടൻ പണി പൂർത്തിയാക്കി ഗതാഗതം പുന:സ്ഥിപിക്കും എന്ന്ഉറപ്പ് നൽകിയതുമാണ്. ഇപ്പോൾ റോഡ് പൂർണ്ണമായി പുഴയിൽ താണ്, കാൽ നട പോലും സാദ്ധ്യമല്ലാതാ യിരിക്കുന്ന സ്ഥിതിയാണ്. ഗുരുതരമായ അനാസ്ഥയാണ് ഈ റോഡ് കാര്യത്തിൽ എം.എൽയുടെയും സർക്കാരിൻ്റെയും ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ ദുരന്തത്തിന് പൂർണ്ണ ഉത്തരാവാദികൾ ശൈലജ ടീച്ചർ എം.എൽ എ യും സർക്കാരുമാണെന്നിരിക്കേ മട്ടന്നൂർ തെരുവിൽ ടീച്ചറും എൽ.ഡി.എഫ് നേതാക്കളും നടത്തുന്ന സമരം ജനങ്ങളെ പരി ഹസിക്കുന്നതാണ്. സമരം ചെയ്യണം എന്നുണ്ടെങ്കിൽ അതു വകുപ്പ് മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഓഫീസ് പടിക്കലാണെന്നും യു.ഡി.എഫ്. യോഗം അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തേ ജനതയെ മുഴുവൻ ദുരിതത്തിലാക്കിയ ഈ റോഡ് പ്രശ്നത്തിൽ ശക്തിയായ സമരം തുടരാനും അതിൻ്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് മട്ടന്നൂരിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന സദസ്സ് നടത്താനും തീരുമാനിച്ചു. യോഗത്തിൽ വി.എൻ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അൻസാരി തില്ലങ്കേരി, സുരേഷ് മാവില, എം.കെ.കുഞ്ഞിക്കണ്ണൻ, വി.മോഹനൻ,കെ.വി.ജയചന്ദ്രൻ,റഫീഖ് ബാവോട്ട് പാറ, വി.കുഞ്ഞിരാമൻ, എം.പ്രേമരാജൻ, ഒ.കെ.പ്രസാദ്, പി.രാഘവൻ മാസ്റ്റർ,എന്നിവർ പ്രസംഗിച്ചു.