kannur
കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം 46 മണിക്കൂറിന് ശേഷം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കന്നാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്ന് വെള്ളം ഒഴുകി എത്തുന്നത് ഇവിടെയാണ്.