kannur
മുഅല്ലിം ദിനാചരണം നടത്തി

മട്ടന്നൂർ : വെളിയമ്പ്ര ഷറഫുൽ ഇസ്ലാം മദ്രസയിൽ മുഅല്ലിം ദിനാചരണം വിപുലമായ രീതിയിൽ നടത്തി. മദ്രസ അധ്യാപകർക്ക് ഉപഹാരം നൽകി ആദരിച്ചു. മഹല്ല് പ്രസിഡൻറ് വി എം ഇബ്രാഹിം ഹാജി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഇ കെ അബ്ദുൽ റഷീദ് അധ്യക്ഷനായി. സദർ മുഅല്ലിം സലാം ഫൈസി, മുസ്തഫ ബാഖവി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്വാലിഹ് മൗലവി റഫീഖ് ദാരിമി, ഹാഷിർ ഇർഫാനി ,അബൂബക്കർ മൗലവി, ഇബ്രാഹിം മൗലവി, മുസ്തഫ മൗലവി, ലത്തീഫ് മൗലവി, സലീം ഹസ്നവി, റഫീഖ് മൗലവി, ഉമ്മർ മൗലവി സംസാരിച്ചു. കെ കെ ഉസ്മാൻ സ്വാഗതവും സി കെ സഹൽ നന്ദിയും പറഞ്ഞു