മട്ടന്നൂർ
പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം തിങ്കളാഴ്ച

മട്ടന്നൂർ: തില്ലങ്കേരി തണൽ സാമൂഹ്യക്ഷേമ കേന്ദ്രത്തിൻ്റെ പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം 15 ന് വൈകീട്ട് നാലിന് നടക്കും. തില്ലങ്കേരി സാഗർ ഓഡിറ്റോറിയത്തിൽ കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉപകരണങ്ങളുടെ വിതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി അധ്യക്ഷയാകും. വിവിധ മേഖലയിൽ നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങിൽ ആദരിക്കും.
പത്രസമ്മേളനത്തിൽ തണൽ പ്രസിഡൻ്റ് എം.രാമചന്ദ്രൻ, സി.ദിനേശൻ, കെ.കെ.വേണുഗോപാലൻ, ടി. കൃഷ്ണൻ, ആർ.കെ.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.