kannur
നിധികുംഭം തുറന്ന് കണ്ണൂർ; നിധി ലഭിച്ചയിടത്ത് കുഴിച്ചപ്പോൾ വീണ്ടും നിധി, ഇത്തവണയും സ്വർണമുത്തും വെള്ളി നാണയങ്ങളും
നിധികുംഭം തുറന്ന് കണ്ണൂർ; നിധി ലഭിച്ചയിടത്ത് കുഴിച്ചപ്പോൾ വീണ്ടും നിധി, ഇത്തവണയും സ്വർണമുത്തും വെള്ളി നാണയങ്ങളും

കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ ‘നിധി’യെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയിൽനിന്ന് വീണ്ടും നിധി കിട്ടി.
17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയത്. വെള്ളിനാണയങ്ങളിലൊന്നും വർഷം രേഖപ്പെടുത്തിയിട്ടില്ല. ഓട്ടുപാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് സ്വർണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളും ഉണ്ടായിരുന്നത്. വെള്ളിനാണയങ്ങൾ ചെളിപിടിച്ച രീതിയിലായിരുന്നെന്നും തങ്ങൾ കഴുകിയെടുത്തപ്പോഴാണ് അവ തിളങ്ങിവന്നതെന്നും തൊഴിലുറപ്പ് തൊഴിലാളികൾ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.