അനുമോദന സദസ്സ് നടത്തി

മട്ടന്നൂർ : ടി.വി.വേണു മാസ്റ്റർ രണ്ടാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി ടി.വി.വേണു മാസ്റ്റർ അനുസ്മരണ വേദി യുടെ ആഭിമുഖ്യത്തിൽ കൂടാളി പബ്ലിക് സർവൻ്റ്സ് ഹാളിൽ അനുമോദന സംഗമം നടത്തി. മട്ടന്നൂർ മേഖലയിലെ സഹകരണ ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും
സംസ്ഥാനത്തെ മികച്ച സ്കൗട്ട് & ഗൈഡ്സ് യൂനിറ്റിനുള്ള അവാർഡ് നേടിയ മട്ടന്നൂർ ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് യൂണിറ്റിനെയും അനുമോദിച്ചു. സിനിമാ താരം ശിവദാസ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാൻ ഒ.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. എം. കുഞ്ഞമ്പു മാസ്റ്റർ, ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, വി.കുഞ്ഞിരാമൻ, കെ.വി.മധുസൂദനൻ, ആർ.കെ.സദാനന്ദൻ മാസ്റ്റർ, കെ.പി.പ്രസാദൻ മാസ്റ്റർ, പി.വി.ഹരിദാസൻ മാസ്റ്റർ, കെ.കെ.ജിജു, കെ.പി.മുരളീധരൻ, സി.ഷിജു, ദിലീപ് മാസ്റ്റർ, കെ.കെ.കൃഷ്ണകുമാർ ,എ.കെ.ദീപേഷ്, പി.കെ.വിനോദ് സംസാരിച്ചു.