Kerala
പാഠപുസ്തകങ്ങൾ ഇനി ആമസോണിലും; വിദ്യാർത്ഥികൾക്ക് പുറമേ സ്കൂളുകൾക്കും ഗുണം; NCERTയുമായി കൈകോർത്ത് ഇ-കൊമേഴ്സ് വമ്പൻ

കിൻഡർഗാർഡൻ മുതൽ പ്ലസ്ടുവരെയുള്ള പുസ്തകങ്ങൾ ഇനി ആമസോണിലും. സിവിൽ സർവീസ് പരീക്ഷയ്‌ക്കും മറ്റ് മത്സരപ്പരീക്ഷകൾക്കും സഹായമാകും പുതിയ സംവിധാനം. എൻസിഇആർടിയുടെ സഹകരണത്തോടെയാണ് ആമസോൺ ഇത് നടപ്പിലാക്കുന്നത്.
സർക്കാർ ഏജൻസികൾക്കും സ്കൂളുകൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കാനായി Amazon.in വഴിയും സംവിധാനമുണ്ടാകും. സമയബന്ധിതവും കാര്യക്ഷമവുമായ ഡെലിവറികൾ ഉറപ്പാക്കുന്നതിന് ആമസോണിലെ വിൽപനക്കാരുമായി പ്രവർത്തിക്കാൻ നിയുക്ത വെണ്ടർമാരെ എൻസിഇആർടി നിയോഗിച്ചിട്ടുണ്ട്.
അടുത്തിടെ രാജ്യത്തെ എല്ലാ പിൻകോഡുകളിലേക്കും ഡെലിവറി സാധ്യമാക്കുന്നതിനായി തപാൽ വകുപ്പുമായി ആമസോൺ ഇന്ത്യ ധാരണപത്രത്തിൽ ഒപ്പുവച്ചിരുന്നു. 19,300 പിൻ കോഡുകളിലും ആർമി ലൊക്കേഷനുകളിലും ഉപഭോക്താക്കൾക്ക് ഫലപ്രദമായി സേവനം നൽകാൻ കഴിയും ഇതിന് പിന്നാലെയാണ് പുത്തൻ തീരുമാനം.