കൊളപ്പ പ്രീമിയർ ലീഗ്; പ്രിയദർശിനി കൊളപ്പ ജേതാക്കൾ

മട്ടന്നൂർ:അഞ്ചാമത് കൊളപ്പ പ്രീമിയർ ലീഗിൽ ആതിഥേയരായ പ്രിയദർശിനി കൊളപ്പ ജേതാക്കളായി. കൊളപ്പയിലും പരിസരത്തുമുള്ള ആറ് പ്രമുഖ ടീമുകൾ മാറ്റുരച്ച കൊളപ്പ പ്രീമിയർ ലീഗ് കോൺഗ്രസ് പട്ടാന്നൂർ മണ്ഡലം പ്രസിഡണ്ട് കെ. കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് എൻ.എം സ്വാലിഹ് അധ്യക്ഷത വഹിച്ചു. ആയിപ്പുഴ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും ഫുട്ബോൾ സംഘാടകനുമായ വി. നാസർ,ഹസീന ടീച്ചർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി. കഴിഞ്ഞയാഴ്ച തളിപ്പറമ്പിൽ വച്ച് നടന്ന ഓൾ കേരള ഇൻ്റർ അക്കാദമി മിയാമി കപ്പിൽ വിജയിച്ച പ്രിയദർശിനി അക്കാദമി കുട്ടികൾക്കുള്ള അനുമോദനം ചടങ്ങിൽ വച്ച് നടന്നു.
സമ്മാനദാന ചടങ്ങ് യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻ ഫർസീൻ മജീദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സി.കെ രാജേഷ് വിശിഷ്ടാതിഥിയായി. കെഎസ്‌യു ജില്ലാ ഉപാധ്യക്ഷൻ ഹരികൃഷ്ണൻ പാളാട്, യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം പ്രസിഡണ്ട് അദ്വൈത്, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് ജിഷ്ണു പെരിയച്ചൂർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. യുഎഇയിൽ വച്ച് നടന്ന രാജ്യാന്തര വോളിബോൾ ടൂർണ്ണമെൻറ് ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച വോളിബോൾ രംഗത്ത് നിറസാന്നിധ്യമായ അശോകൻ പട്ടാന്നൂരിനെ ടൂർണമെന്റിന്റെ ഭാഗമായി അനുമോദിച്ചു.
ജേതാക്കളായ പ്രിയദർശിനി കൊളപ്പയ്ക്ക് ഷിജു ഗോപാലൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി ഫർസീൻ മജീദ് കൈമാറി. ഫൈനലിൽ റണ്ണേഴ്സ് അപ്പ് ആയ എം.എം.സി കൊളപ്പക്ക് കെ കെ പ്രഭാകരൻ മെമ്മോറിയൽസ് ട്രോഫി റണ്ണേഴ്സ് ട്രോഫി ഫർസീൻ മജീദ് കൈമാറി. ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള ഉപഹാര സമർപ്പണം സി.കെ രാജേഷ് നിർവഹിച്ചു.