kannur

വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

കണ്ണൂർ: കനത്ത മഴയെ തുടർന്ന് റെയിൽവെ ട്രാക്കുകളില്‍ വിവിധ ഇടങ്ങളിലായി മണ്ണിടിഞ്ഞു.
ബംഗളൂരുവില്‍ നിന്ന് പുറപ്പട്ട കോഴിക്കോട് എക്‌സ്പ്രസ് (16511), കോഴിക്കോട് എക്സ്പ്രസ് (16512) എന്നിവ ഹസനില്‍ യാത്ര അവസാനിപ്പിച്ചു.കൂടാതെ വിജയപുര – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ഹസനിലും ബെംഗളൂരു – കാര്‍വാര്‍ എക്‌സ്പ്രസ് സക്ലേഷ്പുരിലും യാത്ര നിർത്തി.

കോഴിക്കോട് – ബംഗൂരു (16512) കബക പുത്തൂരിലും മംഗളൂരു – വിജയപുര എക്‌സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും സര്‍വീസ് അവസാനിപ്പിച്ചു.
അപകടത്തെത്തുടര്‍ന്ന് മംഗളൂരു ജംഗ്ഷന്‍ – യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (16540), യശ്വന്ത്പൂര്‍ – മംഗളൂരു ജംഗ്ഷന്‍ (16575) എന്നീ സര്‍വീസുകള്‍ റദ്ദാക്കി.

ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട മുരുഡേശ്വര്‍ എക്‌സ്പ്രസ് (16585), കോഴിക്കോട് എക്‌സ്പ്രസ് (16511) എന്നിവയും ഹസനില്‍ യാത്ര നിർത്തി. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകള്‍ക്കും ഇടയില്‍ ശനിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്.

ഇതിനെ തുടർന്ന് മംഗളൂരുവിനും യശ്വന്ത്പൂരിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും തടസ്സപ്പെട്ടു. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ഗതാഗത പുന:സ്ഥാപനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പാളത്തിലേക്ക് വന്‍തോതില്‍ മണ്ണും കല്ലും ഇടിഞ്ഞ് വീണതിനെ തുടർന്ന് ഞായർ സര്‍വീസ് നടത്തേണ്ടിയിരുന്ന മംഗളൂരു – യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

മണ്ണിടിച്ചിലുണ്ടായ ഉടന്‍ തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button