Kerala

താളം തെറ്റി ഡിജിറ്റല്‍ സര്‍വ്വേ; കരാര്‍ തൊഴിലാളികളായ 2800 പേരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റിലെ ഡിജിറ്റല്‍ സര്‍വ്വേ കരാര്‍ തൊഴിലാളികളായ 2800 പേരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. നാലുമാസത്തെ ശമ്പള കുടിശിക പോലും നല്‍കാതെയാണ് പിരിച്ചുവിടല്‍. ഇന്ന് മുതല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകണമെന്നാണ് സര്‍വ്വേ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്.


ഇതോടെ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ മുടങ്ങി. കോടികള്‍ ചെലവഴിച്ച് ആരംഭിച്ച പദ്ധതി പ്രകാരം സംസ്ഥാനത്തെ നാലിലൊന്ന് വില്ലേജുകളില്‍ പോലും ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായിട്ടില്ല. സര്‍വ്വേ ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

എങ്ങനെ ഈ പദ്ധതി മുന്നോട്ട് പോകും എന്നത് സംബന്ധിച്ച വിവരം ഈ ഉത്തരവിലില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button