റാഗിംഗ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ;സിദ്ധാര്‍ത്ഥന്റെ പേരില്‍ ആപ് പുറത്തിറക്കും

റാഗിംഗ് തടയാന്‍ നിയമം കൊണ്ടുവരാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥിന്റെ പേരില്‍ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. വിദ്യാര്‍ത്ഥികള്‍ക്ക് ആപ് വഴി പരാതി നല്‍കാമെന്നും റാഗിങ്ങിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം ശ്രീയില്‍ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്ലീഡര്‍ നിയമന പരാതിയില്‍ കെഎസ് യു പ്രസിഡന്റിന്റെ പരാതികള്‍ കേട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍ക്കും വന്ന് തന്നെ കാണാം. കൂടിക്കാഴ്ചയ്ക്ക് അവസരങ്ങള്‍ നിഷേധിക്കാറില്ല. എസ് എച്ച് കോളേജില്‍ വെച്ച് അലോഷ്യസ് സേവ്യറിനെ കണ്ടിരുന്നില്ല. തിരക്കിനിടയ്ക്ക് പോയപ്പോള്‍ കണ്ടതാണ്. ഉച്ചവരെ കൊച്ചിയിലുണ്ടാകുമെന്ന് അലോഷ്യസിനെ അറിയിച്ചിരുന്നു.
ദില്ലി സംഘര്‍ഷത്തില്‍ പൊലീസ് നടപടി വളരെ മോശമായ രീതിയിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദില്ലിയില്‍ നടന്നത് നരനായാട്ടാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റാമിന്റെ അറസ്റ്റില്‍ വീഴ്ച സംഭവിച്ചുവെന്നും ആഭ്യന്തര മന്ത്രി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ടാറ്റയുടെ പ്രതിനിധി തന്നെ വന്ന് കണ്ട് സംസാരിച്ചുവെന്നും ടാറ്റ കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചതെന്നും മുഖ്യ മന്ത്രി അറിയിച്ചു. വഖഫ് വിവാദത്തില്‍, അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് ഇടതുസര്‍ക്കാര്‍ സമ്മതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് വെയ്ക്കാമെന്ന് ഇടതുസര്‍ക്കാര്‍ വ്യക്തമാക്കി. വഖഫ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.



