
കണ്ണൂർ : രാഹുൽഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരേ ഡൽഹിയിൽ പോലീസ് നടത്തിയ അതിക്രമത്തിലും നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തടഞ്ഞു.
സമരം ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉദ്ഘാടനം ചെയ്തു.
വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് അതുൽ പറഞ്ഞു. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. സമരത്തിന് കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, ജില്ലാ സെക്രട്ടറി സൂരജ് പരിയാരം, സി.എച്ച്.മുബാസ്, അർജുൻ ചാലാട്, പ്രകീർത്ത് മുണ്ടേരി, എ.എം.സൂര്യതേജ്, വൈഷ്ണവ് മലപ്പിലായി, ഗോകുൽരാജ്, ആദിത്യൻ, സിനാൻ സലീം എന്നിവർ നേതൃത്വം നൽകി.



