Kerala
കണ്ണൂരിലേക്കുള്ള ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി: റെയിൽവേയുടെ അറിയിപ്പ്

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിലെ റെയിൽവേ പാത നവീകരണ അറ്റകുറ്റ പണികളെ തുടർന്ന് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയ മാറ്റവും ഏർപ്പെടുത്തിയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു
ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് വണ്ടി നമ്പർ പതിനാറായിരത്തി മുന്നൂറ്റി ഏഴ് ഈ സർവീസ് മാഹിയിൽ യാത്ര അവസാനിപ്പിക്കും ജൂലൈ എട്ട് പതിനൊന്ന് പതിനഞ്ച് പതിനെട്ട് ഇരുപത്തിരണ്ട് തീയതികളിൽ മാഹിക്കും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.



