!-- afp header code starts here -->
kannur

തലശേരിയിൽ  സി ബി ഐ ചമഞ്ഞ് സൈബർ തട്ടിപ്പു സംഘം ഡോക്ടറുടെ 10,50,000 ലക്ഷം തട്ടിയെടുത്തു

കണ്ണൂർ: സി ബി ഐ ചമഞ്ഞ് സൈബർ തട്ടിപ്പുസംഘം ഡോക്ടറുടെ പത്തര ലക്ഷം രൂപ തട്ടിയെടുത്തു. തലശേരി തിരുവങ്ങാട് സ്വദേശിനി സി.ജെ. ഇഷ യുടെ പണമാണ് തട്ടിയെടുത്തത്.

പരാതിക്കാരിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം മുംബൈ സി ബി ഐ ഓഫീസിൽ നിന്നാണെന്നും താങ്കളുടെ സിം കാർഡും അക്കൗണ്ടു മുപയോഗിച്ച് വൻതോതിൽ അനധികൃത പണമിടപാടുകൾ നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റുവാൻ്റ് ഉണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഇക്കഴിഞ്ഞ ഒക്ടോബർ 31നും ഈ മാസം മൂന്നാം തീയതിക്കുമിടയിൽ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പത്തര ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button