kannur
ഓപ്പറേഷന്‍ സൈബര്‍ ഹണ്ട്; മഞ്ഞളാംപുറം സ്വദേശിനിയെ അറസ്റ്റ് രേഖപ്പെടുത്തി നോട്ടീസ് നൽകി വിട്ടയച്ചു

കേളകം: ഓപ്പറേഷന്‍ സൈബര്‍ ഹണ്ടില്‍ കേളകത്തും അറസ്റ്റ്. രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും, എടിഎം, ചെക്കുകള്‍ എന്നിവ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി കമ്മീഷന്‍ കൈപ്പറ്റിയ സംഭവങ്ങളിലുമാണ് കേളകത്തു നിന്നും ഒരാളെ
അറസ്റ്റ് ചെയ്തത്. കേളകം മഞ്ഞളാംപുറം സ്വദേശിനെയെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം നോട്ടീസ് നൽകി വിട്ടയച്ചത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും,സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തുന്നതിനുമായാണ് ഓപ്പറേഷൻ സൈബർ ഹണ്ട് എന്ന പേരിൽ വ്യാപക റെയിഡുകൾ നടത്തിയത്.



