!-- afp header code starts here -->
Kerala

വഴിതടയല്‍ സമരം അവസാനിപ്പിച്ചു

തലപ്പുഴ: മാസങ്ങളായി ഗതാഗതം മുടങ്ങിക്കിടക്കുന്ന പേരിയ ചുരം റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരിയചുരം ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബോയ്‌സ് ടൗണില്‍ നടത്തിവരുന്ന ഗതാഗതം തടസ്സപ്പെടുത്തിയുള്ള റോഡ് ഉപരോധം അവസാനിപ്പിച്ചു. പോലീസുമായുള്ള ചര്‍ച്ചയില്‍ പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് പൊതുജനത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനും,   നിയമ നടപടികള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഗതാഗതം തടസ്സപ്പെടുത്തല്‍ അവസാനിപ്പിച്ചത്. ഇതോടെ ഈ റൂട്ടിലൂടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പുനരാരംഭിച്ചു.  സ്ഥലത്ത് ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ജനകീയ പ്രതിഷേധ സമരം ഇപ്പോഴും തുടരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button