
കണ്ണൂർ: ഇന്ത്യ-പാക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂർ വിമാനത്താവളത്തിലും പരിശോധനകൾ കർശനമാക്കി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ്റെ നിർദേശപ്രകാരം എല്ലാ യാ ത്രക്കാർക്കും സുരക്ഷാ പരിശോധനകൾക്ക് പുറമേ പ്രത്യേക പരിശോധനയായ ‘സെക്കൻഡറി പോയിൻ്റ് ലാഡർ ചെക്ക്’ കൂടി ഏർ പ്പെടുത്തി. യാത്രക്ക് മൂന്നുമണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താ വളത്തിൽ എത്തിച്ചേരണമെന്നും നിർദേശം നൽകി.



