!-- afp header code starts here -->
kannur

ലണ്ടനിലേക്ക് വിസ വാഗ്ദാനം നൽകി രണ്ടു പേരിൽ നിന്നും 20,30,000 രൂപ തട്ടിയെടുത്ത പയ്യന്നൂർ സ്വദേശിക്കെതിരെ കേസ്

കണ്ണൂർ: ലണ്ടനിൽ നടത്തുന്നസ്ഥാപനത്തിൽ മൊബൈൽ ടെക്നീഷ്യൻജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പെരുമ്പടവ് സ്വദേശി തുണ്ടത്തിൽ ഹൗസിൽ ടി.ഡി.ആൽബിൻ്റെ പരാതിയിലാണ് പയ്യന്നൂർ കേളോത്ത് ഷിജു നഗറിലെ കേളോത്ത് വടക്കേ വീട്ടിലെ പി.ടി. ബാബുരാജിനെ (38) തിരെ ടൗൺ പോലീസ് കേസെടുത്തത്. ലണ്ടനിൽ പ്രതി നടത്തുന്ന സ്ഥാപനത്തിൽ മൊബൈൽ ടെക്നീഷ്യൻജോലി വാഗ്ദാനം നൽകിപരാതിക്കാരനിൽ നിന്നും 2024 എപ്രിൽ മുതൽ12,30,000 രൂപ പലതവണകളായി കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ജോലിയോ വാങ്ങിയപണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

സമാനമായ രീതിയിൽതോട്ടട ചാലക്കുന്ന് ചിന്മയ വിദ്യാലയത്തിന് സമീപത്തെ എം.അബ്ദുൾ മനാഫിനെയും ലണ്ടനിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പിനിരയാക്കിയെന്ന പരാതിയിൽ പ്രതിക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.പ്രതിയുടെ ലണ്ടനിലെ മൊബൈൽ ഷോപ്പിൽ മാനേജരായി ജോലി വാഗ്ദാനം നൽകി 2024 മെയ് മാസം മുതൽ പലതവണകളായി 8 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ജോലിയോ വാങ്ങിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലും ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button