!-- afp header code starts here -->
Kerala

കീമിൽ സർക്കാർ അപ്പീലിനില്ല; പഴയ ഫോർമുലവെച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും:മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്‍മുല തുടരും. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും. എന്‍ട്രന്‍സ് കമ്മീഷന്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് പതിനാലിന് മുന്‍പ് അഡ്മിഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കണം. സമയപരിമിതിയുള്ളതുകൊണ്ടാണ് പഴയ ഫോര്‍മുലയില്‍ റാങ്ക് ലിസ്റ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ നന്മയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റാങ്ക് ലിസ്റ്റില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. അടുത്തവര്‍ഷം സമയമെടുത്ത് നേരത്തേ തന്നെ ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button