!-- afp header code starts here -->
കോഴിക്കോട്

സംഘടന കമ്മിറ്റികളില്‍ വനിതകള്‍ക്ക് 20% സംവരണം; ആദ്യ യൂത്ത് ലീഗ് യൂണിറ്റ് കമ്മിറ്റി നിലവില്‍ വന്നു

കോഴിക്കോട്: യൂത്ത് ലീഗ് സംഘടന കമ്മിറ്റികളില്‍ വനിതകള്‍ക്ക് 20% സംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതിന് ശേഷമുള്ള ആദ്യ യൂണിറ്റ് കമ്മിറ്റി നിലവില്‍ വന്നു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ മടവൂര്‍ സി എം നഗറിലെ യൂണിറ്റ് സമ്മേളനത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. പ്രാതിനിധ്യം ഉറപ്പുവരുത്തി നിലവില്‍ വന്ന സംസ്ഥാനത്തെ ആദ്യ യൂത്ത് ലീഗ് യൂണിറ്റാണ് മടവൂരിലേത്.

റനീഷ് എസ് കെ പ്രസിഡന്റായ യൂണിറ്റ് കമ്മിറ്റിയില്‍ സമീറ ഷമീര്‍ വൈസ് പ്രസിഡന്റും ഫിദ ഗഫൂര്‍ സെക്രട്ടറിയുമാണ്. വനിതാ സംവരണം 2021 മുതലേ യൂത്ത് ലീഗില്‍ ചര്‍ച്ചയായിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ യൂത്ത് ലീഗ് ഭരണഘടനാ പരിഷ്‌കരണ സമിതിയുടെ 20% വനിതാ സംവരണമെന്ന നിര്‍ദേശം സംസ്ഥാന കമ്മിറ്റിയും പ്രവര്‍ത്തക സമിതിയും അംഗീകരിച്ചതോടെയാണ് സംവരണം യാഥാര്‍ത്ഥ്യമായത്. യൂണിറ്റ്, പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ല, സംസ്ഥാനം എന്നിങ്ങനെ അഞ്ച് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സംഘടനയുടെ പ്രവത്തനം. സംഘടനയില്‍ വനിതകള്‍ക്ക് അംഗത്വം നല്‍കിയിരുന്നുവെങ്കിലും ഭാരവാഹിത്വം നല്‍കിയിരുന്നില്ല. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button