!-- afp header code starts here -->
USA

2,600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് ഗിന്നസ് റെക്കോർഡ് നേടി യുവതി

2,600 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് അമേരിക്കൻ വനിത ഗിന്നസ് റെക്കോർഡ് ഇടം നേടി. ടെക്സസ് സ്വദേശിനിയായ
യുഎസിലെ ടെക്സസ് സ്വദേശിനിയായ അലീസ ഒഗിൾട്രീയാണ് മുലപ്പാൽ ദാനം ചെയ്തതു. 2,645.58 ലിറ്റർ മുലപ്പാലാണ് അലീസ ദാനം ചെയ്തതു.

36 കാരിയായ അലീസ 2014 ൽ 1,569.79 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരുന്ന‌തായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു ലിറ്റർ മുലപ്പാൽ മാസം തികയാതെ ജനിക്കുന്ന 11 കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നതായി നോർത്ത് ടെക്‌സാസിലെ മദേഴ്‌സ് മിൽക്ക് ബാങ്ക് വ്യക്തമാക്കുന്നു.

അലീസ ദാനം ചെയ്ത മുലപ്പാൽ 350,000-ലധികം കുഞ്ഞുങ്ങൾക്കാണ് ഉപയോഗപ്രദമായത്. പണത്തിന് വേണ്ടിയിട്ടല്ല മുലപ്പാൽ ദാനം ചെയ്തതു. മുലപ്പാൽ ദാനം ചെയ്യുന്നത് തുടരുമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button