!-- afp header code starts here -->
india

പഹല്‍ഗാം ആക്രമണം: രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി ഇന്ത്യ പുറത്തുവിട്ടു ; നാലില്‍ രണ്ടുപേര്‍ പാകിസ്താനികള്‍

ന്യൂഡല്‍ഹി: ഇന്ത്യാ പാകിസ്താന്‍ നയതന്ത്രബന്ധങ്ങള്‍ രൂക്ഷമായ സ്ഥിതിയിലേക്ക് മാറ്റിയ പഹല്‍ഗാം ആക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി ഇന്ത്യ പുറത്ത് വിട്ടു. ഇതോടെ ആക്രമണം നടത്തിയ അഞ്ചില്‍ നാല് ഭീകരരെ തിരിച്ചറിഞ്ഞു. ആദില്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവര്‍ കശ്മീരി ഭീകരരും അലി തല്‍ഹ, ആസിഫ് ഫൗജി എന്നിവര്‍ പാകിസ്താനി ഭീകരരുമാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത തരം ശിക്ഷ നല്‍കുമെന്നായിരുന്നു ഇന്നലെ പ്രധാനമന്ത്രി യുടെ പ്രതികരണം. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും വ്യോമസേനാ മേധാവിയും ഇന്ന് ജമ്മുകശ്മീരിലെത്തുന്നുണ്ട്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പടയൊരുക്കത്തിന് ഇന്ത്യ ഒരുങ്ങുകയാണ്. വ്യോമസേനയും നാവികസേനയും തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് വിവരം. സംഭവ ത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന ഏതു നിലപാടുകള്‍ക്കും പ്രതിപക്ഷവും പിന്തുണ നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അനന്ത്‌നാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ഐഎ സംഘം ബൈസരണില്‍ നിന്നും ഫൊറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച പരിശോധനയ്ക്ക് അയച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ തര്‍ക്കം രൂക്ഷമാകവേ അതിര്‍ത്തിയില്‍ സേനകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. അതേസമയം, പാകിസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button