
രാജ്യത്ത് ആശങ്കയായി കൊവിഡ്. ഇതുവരെ 7400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മൂന്നു മരണവും മഹാരാഷ്ട്രയില്‍ നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധമൂലം മരിച്ചതില്‍ 34 വയസ്സുള്ള യുവാവും ഉള്‍പ്പെടും. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ 2109 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. ഇതുവരെ 1437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കൊവിഡ് കേസുകള്‍ പ്രതിദിനം ഉയരുന്ന സാഹചര്യതയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പനിയും മറ്റു ശാരിക ബുദ്ധിമുട്ടുള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ കഴിവതും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



