!-- afp header code starts here -->
kannur

ട്യുഷനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന്‍ റിമാൻഡിൽ; സംഭവം ഇരിട്ടിയിൽ

കണ്ണൂര്‍: ട്യുഷനെത്തിയ പതിനഞ്ചുകാരിയെ മാനസികമായും ശാരീരികമായും പിടിപ്പിച്ച കേസിൽ ട്യൂഷന്‍ അധ്യാപകനെ പോക്‌സോ ചുമത്തി റിമാൻഡ് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്ന നാദാപുരം കുറ്റ്യാടിയിലെ രഞ്ചിത്ത് നരിപ്പറ്റ (39)യെയാണ് ഇരിട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ എ.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇയാള്‍ നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ പഠിക്കാനായെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് മൊഴി. മാനസീകമായി തകര്‍ന്ന പെണ്‍കുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
പെണ്‍കുട്ടിയെചികിത്സിച്ച ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൗണ്‍സിലിംങ്ങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറം ലോകം അറിയുന്നത്. ഉടനെ ഇരിട്ടി പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. തലശേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button