!-- afp header code starts here -->
Kerala

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി വാഹനാപകടം; 5 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ 5പേരും യുവാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ 5 പേർ മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചതായാണ് വിവരം. മിനി ലോറിയും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ പെരുമ്പഴുതൂർ സ്വദേശി അഖിൽ (22), പെരുംമ്പഴുതൂർ സ്വദേശി സാമുവൽ (22) എന്നിവരാണ് മരിച്ചത്. 19 വയസുള്ള അഭിൻ പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ നടത്തുന്നതിനിടെയാണ് മറ്റൊരു അപകടം ഉണ്ടായത്. ബൈക്ക് മതിലിൽ ഇടിച്ചാണ് യാത്രക്കാരനായ മനോജ് (26) മരിച്ചതെന്ന് പ്രദേശ വാസികൾ പറയുന്നു. പാലക്കാട് മരുതറോഡ് കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി ജിഷ്ണുരാജാണ് (26) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഞ്ചിക്കോട് കിൻഫ്രയിലെ പ്ലാസ്റ്റിക് നിർമാണ കമ്പനിയിലെ ജീവനക്കാരനാണ്. ആലപ്പുഴ ജില്ലയിലാണ് മറ്റൊരു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button