!-- afp header code starts here -->
kannur

ഇതുവരെ കണ്ണൂരിൽ നിന്ന് ഹജ്ജിന് യാത്ര പോയത് 1360 തീർഥാടകർ

മട്ടന്നൂർ: ബുധനാഴ്ച രാത്രി വരെ  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് കർമത്തിനായി യാത്ര തിരിച്ചത് 1360 തീർഥാടകർ. ഇതിൽ 1124 യാത്രികരും സ്ത്രീകളാണ്. 236 പുരുഷന്മാർ മാത്രമാണ് ഇതുവരെ ഹജ്ജിന് പുറപ്പെട്ടത്. മേയ് ഒമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. മേയ് 11 മുതലാണ് ഹജ്ജ് തീർഥാടകരുമായി വിമാനം യാത്ര തുടങ്ങിയത്.


രണ്ട് വിമാനങ്ങളിലായി 340 വീതം തീർഥാടകരാണ് ഓരോ ദിവസവൂം യാത്ര പോകുന്നത്. വ്യാഴാഴ്ച പുലർച്ചെ 3.45നുള്ള വിമാനത്തിൽ 169ഉം രാത്രി 7.45നുള്ള വിമാനത്തിൽ 171 യാത്രക്കാരുമാണ് യാത്രക്കാർ.  രണ്ട് വിമാനങ്ങളിലുമായി 173 പുരുഷന്മാരും 167 സ്ത്രീകളുമാണ് ഹജ്ജ് തീർഥാടകർ. ബുധനാഴ്ച പുലർച്ചെ 3.45നു പുറപ്പെട്ട വിമാനത്തിൽ 171 പേരായിരുന്നു യാത്രക്കാർ. ഇതിൽ 45 പുരുഷന്മാരും 126 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.  രാത്രി 7.30നു പറന്നുയർന്ന  വിമാനത്തിൽ 39 പുരുഷന്മാരും 130 സ്ത്രീകളുമാണ് യാത്ര ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button