!-- afp header code starts here -->
kannur

യുദ്ധാനന്തര മുഖവുമായി ഒരു പലസ്തീന്‍ കോമാളി; നാടകം അരങ്ങേറി

കണ്ണൂര്‍: യുദ്ധത്തിന് എല്ലായിടത്തും ഒരേ മുഖമാണ്. അനാഥത്വത്തിന്റെ, വിശപ്പിന്റെ, ഇല്ലായ്മയുടെ, പലായനത്തിന്റെ.സ്ത്രീകള്‍ ശരീരം മാത്രമായി മാറുന്നതിന്റെ..ഒരേ നിറമാണ് പരന്നൊഴുകുന്ന ചുവന്ന ചോരയുടെ.. അത്തരമൊരു കാഴ്ചയുടെ അരങ്ങായിരുന്നു പലസ്തീന്‍ കോമാളി.
പലസ്തീന്‍ യുദ്ധ മുഖത്തിന്റെ ഭീകരതയും അതിന്റെ അനന്തര ഫലങ്ങളുടെ നേര്‍കാഴ്ചകളിലും കമാത്തിപുരയിലെ ചൂഷണങ്ങളിലും മാറിമാറി സഞ്ചരിച്ച നാടകം പ്രതിസന്ധികള്‍ ചിരികൊണ്ട് നേരിടണമെന്ന് കാട്ടി.
എന്റെ കേരളം വേദിയില്‍ അരങ്ങേറിയ ‘ഒരു പാലസ്തീന്‍ കോമാളി’ അമച്വര്‍ നാടകത്തിന്റെ അതികായരായ മാഹി നാടകപുരയുടെ സമകാലീന പ്രാധാന്യമുള്ള നാടകം പ്രേക്ഷക ഹൃദയങ്ങളുടെ ആഴങ്ങളിലെത്തി.
ഗിരീഷ് ഗ്രാമികയുടെ രചനയില്‍ അരുണ്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പലസ്തീന്‍ കോമാളി, മാഹി നാടകപുരയുടെ ഏറ്റവും പുതിയ നാടകങ്ങളില്‍ ഒന്നാണ്.
32 വര്‍ഷങ്ങളായി നാടക രംഗത്ത് സജീവമായി നില്‍ക്കുന്ന മാഹി നാടകപുര 12 തവണ ദേശീയ നാടക മത്സരങ്ങളില്‍ പങ്കെടുക്കുകയും നാല് തവണ ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
മാഹി നാടകപുരയുടെ ഖലന്‍, ദ്രൗണി, സൂത പുത്രന്‍, പൂര്‍വ്വ പക്ഷത്തിലെ ശിലാഗോപുരങ്ങള്‍, ഒറ്റപ്പാലം, വിവേകാനന്ദന്‍, സൈഡ് വിംഗ്‌സ്, ധൃതരാഷ്ട്രര്‍, പത്തായപുര, ബായേന്‍, രമണം, ആനന്ദി തുടങ്ങിയ നാടകങ്ങള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചതാണ്.
സിനിമതാരം നിഹാരിക എസ് മോഹന്‍ ,ഗീത സുരേഷ്, ഷിജില , രേഷ്മ അനില്‍, മേധ അനില്‍ , ഗീതിക സുരേഷ് , നിധിയ സുധീഷ്, സുരേഷ് ചെണ്ടയാട് , പ്രകാശന്‍ കടമ്പൂര്, ബാലകൃഷ്ണന്‍ കതിരൂര്‍, എം.സി അശോകന്‍ , സിഎച്ച് പ്രദീപന്‍ , എന്‍.കെ. പ്രദീപന്‍, സാജു പത്മനാഭന്‍ ,ഷിജു അണിയാരം, സുരേഷ് ബാബു,സുധിഷ് എന്‍, ഇബ്‌നു,അഹല്‍ ഹഷ്മി, അത്രയ് ഹാഷ്മി എന്നിവരാണ് അഭിനേതാക്കള്‍.
സവ്യസാചി ,വിശ്വന്‍ അഴിയൂര്‍, രാജേഷ് എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. മിദുന്‍ മലയാളം സംഗീതം നല്‍കി. ആദര്‍ശ് ബി,എസ് ദീപ,അനൂപ് പൂന എന്നിവര്‍ സംഗീതം നിയന്ത്രണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button