
ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങള്‍. പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ നേരിടുകയും തിരിച്ചടിക്കുകയും ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണ രേഖയിലും അതിര്‍ത്തി മേഖലയിലും പാകിസ്താന്‍ വെടിവെപ്പ് നടത്തി. 26 ഇടങ്ങളാണ് ലക്ഷ്യമിട്ടതെന്ന് കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്താന്റേത് പ്രകോപന നടപടികളാണെന്നും ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
അതിവേഗ മിസൈലുകള്‍ ഇന്ത്യന്‍ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടു. .പുലര്‍ച്ചെ 1.40നാണ് പാകിസ്താന്‍ അതിവേഗ മിസൈല്‍ ഉപയോഗിച്ചത്. സാധാരണ ജനജീവിതം തകര്‍ക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തിരിച്ചടിക്കായി ഇന്ത്യ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചു. പാകിസ്താന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യ നിര്‍വീര്യമാക്കി. പഞ്ചാബിലെ എയര്‍ബസുകള്‍ കേന്ദ്രീകരിച്ച് അതിവേഗ മിസൈലുകള്‍ പാകിസ്ഥാന്‍ പ്രയോഗിച്ചെന്നും ശ്രീ നഗറിലെ ആരാധനാലയങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ആക്രമണം നടത്തിയെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
അതേസമയം പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചത് ഇന്ത്യ സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ റഡാര്‍ സംവിധാനങ്ങളും ആയുധ ശേഖര ഇടങ്ങളും ഇന്ത്യ തകര്‍ത്തു. പാക് പ്രകോപനം നേരിടാന്‍ സുസജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയ്ക്കകത്ത് വിഭജനം ഉണ്ടാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈന്യത്തെ മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.



