india

ഐഎസ്‌സി-ഐസിഎസ്ഇ 10, 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഈ സൈറ്റുകളിലൂടെ ഫലമറിയാം

ദില്ലി:  രാജ്യത്ത് ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.


വടക്ക്: 98.78%, കിഴക്ക്: 98.70%, പടിഞ്ഞാറ്: 99.83%, തെക്ക്: 99.73%, വിദേശം: 93.39% എന്നിങ്ങനെയാണ് റീജിയൻ പ്രകാരമുള്ള പത്താം ക്ലാസ്സിലെ വിജയ ശതമാനം. വടക്ക്: 98.97%, കിഴക്ക്: 98.76%, പടിഞ്ഞാറ്: 99.72%, തെക്ക്: 99.76%, വിദേശം: 100% എന്നിങ്ങനെയാണ് പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനം.


cisce.org, results.cisce.org, ഡിജിലോക്കർ എന്നിവയിലൂടെ ഫലമറിയാം.

ഐസിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയും ഐഎസ്‌സി പരീക്ഷകൾ ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയുമാണ് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button