!-- afp header code starts here -->
WORLD

പാകിസ്ഥാന് പിന്തുണയുമായി ചൈന; പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഉറപ്പ്

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രിക്ക് ചൈനീസ് വിദേശകാര്യ മന്ത്രി ഉറപ്പുനൽകി.ഇരുവരും ഫോണിൽ സംസാരിച്ചു.പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു.

അതേസമയം ഇന്ത്യയ്ക്ക് നേരെ പ്രകോപനവും ഭീഷണിയും തുടർന്ന് പാകിസ്താൻ. 130 ആണവായുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്നും വെള്ളംകുടി മുട്ടിച്ചാൽ യുദ്ധമെന്നുമാണ് പാക് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസിയുടെ ഭീഷണി. നിയന്ത്രണരേഖയിലെ പാക് വെടിവയ്പ്പിന് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകി. അതിർത്തി കടന്നെന്ന് ആരോപിച്ച് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയക്കാൻ പാക് സേന ഇതുവരെ തയ്യാറായില്ല

അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഓരോ ഇന്ത്യാക്കാരുടെ ഉള്ളിലും പ്രതിഷേധം അലയടിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലാണ് പരമാർശം. പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കൂടിക്കാഴ്ച നടത്തി.വിസാ കാലാവധി ഇന്നവസാനിക്കാനിരിക്കെ 537 പാക് പൗരന്മാർ ഇന്ത്യ വിട്ടെന്നാണ് കണക്ക്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷവും അതിർത്തിയിൽ ഭീകരർ പ്രകോപനം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button