
ഇരിട്ടി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തൂലിക സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പടിയൂര്‍ പൊതുജന വായനശാലയില്‍
വൈക്കം മുഹമ്മദ് ബഷീര്‍,വി സാംബശിവന്‍,തിരുനല്ലൂര്‍ കരുണാകരന്‍
എന്നിവരെ അനുസ്മരിച്ചു.ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയെ ആസ്പദമാക്കി റീഡിംഗ് തിയേറ്റര്‍ അവതരിപ്പിച്ചു.
ദിശ ബാലവേദി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കഥാ തിയേറ്റര്‍, നാടക വായനകള്‍ എന്നൊക്കെ അറിയപ്പെടുന്ന റീഡിംഗ് തിയേറ്റര്‍ മികച്ച അനുഭവമായി.
തുടര്‍ന്ന് എ. പി. ഗോപി, വി നീഹാര, സൂര്യ കിരണ്‍ എന്നിവര്‍ തിരുനല്ലൂര്‍ കരുണാകരന്‍ കവിതകളും ബഷീര്‍ ചലച്ചിത്ര ഗാനങ്ങളും ആലപിച്ചു.
ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് കെ സനില്‍കുമാര്‍ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.തൂലിക സാംസ്‌ക്കാരികവേദി പ്രസിഡണ്ട് എന്‍ കെ ഷീജ അധ്യക്ഷയായി.പടിയൂര്‍ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി ഷിനോജ് വിശിഷ്ടാഥിതിയായി.പി രാജന്‍ മാസ്റ്റര്‍, എ ബൈജു, കെ പി രാമകൃഷ്ണന്‍, വി വി രാജീവന്‍, കെ കെ ചെല്ലപ്പന്‍, നിവേദ്യ പ്രസാദ്, എന്‍ സീന എന്നിവര്‍ സംസാരിച്ചു.
റീഡിംഗ് തിയേറ്ററിന് ശ്രീയ ശ്രീകാന്ത്, അതുല്‍ കൃഷ്ണ, നിവേദ്യ പ്രസാദ്, കെ ആരാധ്യ, സി നിരഞ്ജന്‍, വി നിരാമയ് എന്നിവര്‍ ശബ്ദം നല്‍കി.



