ഇരിട്ടി

ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടന്ന വാർഷിക പക്ഷി സർവ്വേ സമാപിച്ചു

ഇരിട്ടി: ആറളം വൈൽഡ്‌ലൈഫ് ഡിവിഷന് കീഴിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടന്ന വാർഷിക പക്ഷി സർവ്വേ സമാപിച്ചു. തുടർച്ചയായി നടക്കുന്ന 25 മത് സർവ്വേയാണ് മാർച്ച്‌ 14, 15, 16 തീയതികളിലായി നടന്നത്. കേരളത്തിനകത്തും പുറത്തു നിന്നുമായി 35 ഓളം പക്ഷി നിരീക്ഷകർ സർവ്വേയിൽ പങ്കെടുത്തു.

വെള്ളിയാഴ്ച  ആറളം വന്യജീവി സങ്കേതത്തിൽ വളയംചാലിൽ വെച്ച് ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ  രമ്യ രാഘവന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങ് ആറളം വൈൽഡ്‌ലൈഫ് വാർഡൻ  ജി. പ്രദീപ്‌ ഉത്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ  എം. രാജൻ സ്വാഗതവും, ബീറ്റ് ഫോറസ്റ്റ് ഓഫീസർകെ.വി. സിജേഷ്  നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ സർവ്വേകൾ അവലോകനം ചെയ്ത് പ്രശസ്ത പക്ഷി നിരീക്ഷകനായ സത്യൻ മേപ്പയൂർ സംസാരിച്ചു. ഡോ. റോഷ്‌നാഥ് രമേശ്‌,  പക്ഷി കണക്കെടുപ്പിന്റെ രീതി ശാസ്ത്രത്തെ സംബന്ധിച്ച് ക്ലാസ് നൽകി.

ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവ്വേ നടത്തിയത്. ഈ വർഷത്തെ സർവ്വേയിൽ 157 ഇനം പക്ഷികളെ കാണുകയുണ്ടായി.  246 ഇനം പക്ഷികളെയാണ് ഇത് വരെയുള്ള സർവ്വേയിൽ നിന്നായി കണ്ടെത്തിയിട്ടുള്ളത്. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ ജീവനക്കാരും  വാച്ചർമാരും സർവ്വേയ്ക്ക് ആവശ്യമായ പിന്തുണ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button