കൊല്ലം
അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് 17കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ആലിയയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.