അന്താരാഷ്ട്ര വനിതാ ദിനം :സി എച്ച് എം എച്ച്എസ്എസ് കാവുംപടി സ്കൂളിൽ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ” ചിന്തിക്കാം…. സൃഷ്ടിക്കാം… സമഭാവനയുടെ ലോകം… “എന്ന മുദ്രാവാക്യത്തോടുകൂടി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാക്കയങ്ങാട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സി എച്ച് എം എച്ച്എസ്എസ് കാവുംപടി സ്കൂളിൽ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ” ചിന്തിക്കാം…. സൃഷ്ടിക്കാം… സമഭാവനയുടെ ലോകം… “
എന്ന മുദ്രാവാക്യത്തോടുകൂടി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. നജിത സാദിഖ് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. പി ബിജു അവറുകൾ അധ്യക്ഷത നിർവഹിച്ചു. ശ്രീ. മുഹമ്മദ് മാസ്റ്റർ സ്വാഗതം അർപ്പിക്കുകയും വാർഡ് മെമ്പർ ശ്രീമതി. നസീമ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ശ്രീ. മുഹമ്മദലി, ശ്രീമതി. ഷൈനി ബിജു എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. സീനിയർ കേഡറ്റായ ആദി കിരൺ ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.ലഹരി റാലിയോട് അനുബന്ധിച്ച് കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സി എച്ച് എം എച്ച്എസ്എസ് കാവുംപടി സ്കൂളിൽ നിന്നും ആരംഭിച്ച റാലി ടൗണിൽ അവസാനിപ്പിച്ചു. സിപിഒ ശ്രീമതി റസീന ഈ എസ് നേതൃത്വം നൽകി.