india

പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 2023 ഒക്ടോബര്‍ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ച കുട്ടികള്‍ക്ക് ഇനി പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു.

2023 ഒക്ടോബര്‍ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് ജനന തീയ്യതി തെളിയിക്കാന്‍ മറ്റൊരു രേഖയും ഇല്ലാത്ത സാഹചര്യമാണ്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ ചട്ടം സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.

എന്നാല്‍, 2023 ഒക്ടോബര്‍ ഒന്നിന് മുമ്പ് ജനിച്ചവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവര്‍ക്ക് മറ്റ് രേഖകളും ജനന തീയ്യതി സ്ഥിരീകരണത്തിന് ഉപയോഗിക്കാം. ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്‌കൂളില്‍ നിന്നുള്ള ടിസി, എല്‍ഐസിയോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് രേഖ, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളെല്ലാം ജനന തീയ്യതി തെളിയിക്കാനുള്ള തെളിവായി അംഗീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button