ഇരിട്ടി

ശുചിത്വകേരളം; കേരളത്തിന് മാതൃകയായി പേരാവൂർ ബ്ലോക്കിൽ ശേഖരിച്ചത് ടൺകണക്കിന് തുണിമാലിന്യം

കേളകം: ശുചിത്വകേരളം സാധ്യമാക്കാനൊരുങ്ങുന്ന കേരളത്തിന് മാതൃകയായി പേരാവൂർ ബ്ലോക്ക്, ബ്ലോക്കിലെ ഏഴ് പഞ്ചായത്തിലെയും ഹരിതകർമ സേന വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഫെബ്രുവരിയിൽ ശേഖരിച്ചത് ടൺ കണക്കിന് തുണിമാലിന്യം. ഓരോ മാസവും പ്ലാസ്റ്റിക്, കടലാസ് എന്നിവയ്ക്ക് പുറമെ വ്യത്യസ്തങ്ങളായ പാഴ്വസ്തുക്കളും ഇവർ ശേഖരിക്കും.


ഫെബ്രുവരിയിൽ 82,199 കിലോ തുണിമാലിന്യമാണ് ഏഴ് പഞ്ചായത്തുകളിൽനിന്നായി ശേഖരിച്ചത്. പേരാവൂർ -9850, കോളയാട് 13000, കേളകം-12400, കണിച്ചാർ-12595, മുഴക്കുന്ന് 12000, മാലൂർ-11454, കൊട്ടി യൂർ-10600 എന്നിങ്ങനെയാണ് തുണിമാലിന്യം ലഭിച്ചത്. ക്ലീൻ കേരള കമ്പനി തയ്യാറാക്കി നൽകിയ ശേഖരണ കലണ്ടർ പ്രകാരമാണ് ഈ ശേഖരണ കൃത്യത ഇവർ ഒരുക്കിയത്.


ബ്ലോക്ക് പരിധിയിലെ മുഴു വൻ വീടുകളിലും സ്ഥാപനങ്ങ ളിലും ഇതിനായുള്ള ധാരണപ ത്രവും ഉണ്ടാക്കിയിട്ടുണ്ട്. ആവ ശ്യാനുസരണം ശേഖരണ-സംഭരണ കേന്ദ്രങ്ങൾ പാഴ്വ‌സ്തുക്കൾ ശേഖരിക്കുന്നതിനായി മാസത്തിൽ ഒന്നോ രണ്ടോ തവണയുള്ള സന്ദർശനം, എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റൽ സംവിധാനം വഴിയാക്കാൻ ഹരിത മിത്രം മൊബൈൽ ആപ്പ് തുടങ്ങിയവയെല്ലാം ഏഴ് പഞ്ചായ ത്തിലുമുണ്ട്.


ഓരോ മാസവും ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഇവരുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്താണ് കാര്യക്ഷമമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയും ഉദ്യോഗസ്ഥരും ദൈനംദിന ഇടപെടലും പ്രതിമാസ അവലോകനവും നടത്തും. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തന ങ്ങൾക്ക് നല്ല പുരോഗതിയുണ്ടാ ക്കാൻ പേരാവൂർ ബ്ലോക്കിന് സാധ്യമായത് ഹരിതകർമസേന യുടെ കൂടി സേവനത്തിന്റെ ഭാഗ മായാണ്. ഓരോ മാസവും 2,000 കിലോക്ക് മുകളിൽ പുനരുപ യോഗ പ്ലാസ്റ്റിക്ക് പാഴ് വസ്തുക്ക ളും ഓരോ പഞ്ചായത്തും ക്ലീൻ കേരളയ്ക്ക് നൽകാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button