മലപ്പുറം
പരീക്ഷക്ക് വീട്ടില്‍ നിന്ന് ഇറങ്ങി; മലപ്പുറത്ത് പ്ലസ് ടൂ വിദ്യാര്‍ത്ഥിനികളെ കാണാനില്ല

മലപ്പുറം താനൂരില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹദ(16) അശ്വതി (16) എന്നിവരെയാണ് കാണാതായത്.
ഇന്നലെ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല. സംഭവത്തില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.