മട്ടന്നൂർ
സഹചാരി ആംബുലൻസ് നാടിന് സമർപിച്ചു

മട്ടന്നൂർ : എസ് വൈ എസ്, എസ് കെ എസ് എഫ് മട്ടന്നൂർ ടൗൺ ശാഖയുടെ സഹചാരി അമ്പുലൻസ് നാടിന് സമർപിച്ചു. മുസ്തഫ ഹുദവി താക്കോൽ കൈമാറുകയും ,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ് എംപി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.പരിപാടിയിൽ ടി എച്ച് ശൗകതലി മൗലവി അദ്ധ്യകഷനായി ,മഹൽ പ്രസിഡന്റ് ഹുസൈൻ ഹാജി,എസ് കെ എസ് എഫ് ജില്ലാ സെക്രട്രയേറ്റ് അംഗം റഫീഖ് ദാരിമി ,വാർഡ് കൗൺസിലർ വി ൻ മുഹമ്മദ്,മഹൽ ഉപദേശക സമിതി അംഗം എം സി കുഞ്ഞുഹമ്മദ് മാസ്റ്റർ, എസ് കെ ജെ എം മട്ടന്നൂർ റെയിഞ്ച് സെക്രട്ടറി റഫീഖ് മൗലവി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.മഹൽ സെക്രട്ടറി മഹറൂഫ് മാസ്റ്റർ സ്വാഗതവും ,എസ് കെ എസ് എഫ് ശാഖ പ്രസിഡന്റ് റായിസ് ഐ കെ നന്ദിയും പറഞ്ഞു.