ഇരിട്ടി
ജനവാസ മേഖലയില്‍ കാട്ടാന: കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

ഇരിട്ടി: ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാകുവാന്‍ സാധ്യത ഉള്ളതിനാല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ പത്ത് മണി മുതല്‍ ആറിന് വൈകുന്നേരം ആറ് മണി വരെ ജില്ലയിലെ അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് എട്ട് എടപ്പുഴ, വാര്‍ഡ് ഒമ്പത് കൂമന്‍തോട്, വാര്‍ഡ് പത്ത് കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ ഒത്തു കൂടുന്നത് നിരോധിച്ച് ജില്ലാ മജിസ്ട്രേട്ടായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു.
ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.