ഇരിട്ടി
കരിക്കോട്ടക്കരി ടൗണിന് സമീപം കാട്ടാന ഇറങ്ങി

ഇരിട്ടി : കരികോട്ടക്കരി ടൗണിന് സമീപം കാട്ടാനയെത്തി. എടപ്പുഴ റോഡില്‍ വെന്തചാപ്പയിലെ ആനിനില്‍ക്കുംതടം ജോഷിയുടെ വീടിന്റെ സമീപം ആന നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനു സമീപം കാട്ടാനകളെ പ്രദേശവാസികള്‍ ആദ്യം കണ്ടത്. ഇന്നലെ രാത്രി കീഴ്പ്പള്ളി വട്ടപ്പറമ്പ് മേഖലയില്‍ കാട്ടാനയെത്തിയിരുന്നു. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആനയെ പുഴ കടത്തിവിട്ടിരുന്നു. ഇതേ ആന തന്നെയാണ് കരിക്കോട്ടരിയിലും എത്തിയെതന്നാണ് സംശയിക്കുന്നത്. കരിക്കോട്ടക്കരിയില്‍ എത്തിയ ഫോറസ്റ്റ് ഫോറസ്റ്റ് വാഹനത്തെ ആക്രമിക്കാനുള്ള ശ്രമവും ആന നടത്തി. ആന അക്രമവാസന കാണിക്കുന്നതിനാല്‍ ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു.