വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചിടാതെ ജനങ്ങൾക്ക് കഴിക്കാൻ നൽകണം; സിപിഐ നേതാവ് പൊറ്റശ്ശേരി മണികണ്ഠൻ

പാലക്കാട്: വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചിടാതെ ജനങ്ങൾക്ക് കഴിക്കാൻ നൽകണമെന്ന് സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍. കാട്ടുപന്നി ഇറച്ചി കഴിക്കുന്നവർ നിരവധിയുണ്ട്. പിടിക്കുന്ന പന്നികളുടെ ഇറച്ചി വിൽക്കട്ടെയെന്നും മണികണ്ഠൻ പറഞ്ഞു. ഇറച്ചി വേണ്ടവർ വാങ്ങി കഴിക്കട്ടെ. വിറ്റാൽ കിലോയ്ക്ക് 500ഉം ആയിരവും കിട്ടും. എന്തിനാണ് കുഴിച്ചിടാൻ പോകുന്നതെന്നും മണികണ്ഠൻ പറഞ്ഞു.
കാട്ടുപന്നികളെ ഷൂട്ട് ചെയ്യാൻ പോലും കാശ് കൊടുക്കാനില്ലാത്ത വകുപ്പാണ് വനംവകുപ്പ്. പന്നിയെ വെടിവെച്ചാൽ കുഴിയെടുത്ത് മറവ് ചെയ്യണം. അത് പൂർണ്ണമായും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിഞ്ഞുപോകാവൂ. എന്തെല്ലാം നിയമങ്ങളാണിവിടെ. നമ്മുടെ നാട്ടിൽ കാട്ടുപന്നികളുടെ ഇറച്ച് തിന്നുന്ന എത്രയോ പേരുണ്ട്. വെടിവെച്ച് കൊല്ലുന്ന പന്നികളുടെ ഇറച്ചി ആളുകൾ തിന്നട്ടെ. ഇറച്ചി വേണ്ടവർ വാങ്ങി കഴിക്കട്ടെ. വിറ്റാൽ കിലോയ്ക്ക് 500ഉം ആയിരവും കിട്ടും. എന്തിനാണ് കുഴിച്ചിടാൻ പോകുന്നതെന്നും മണികണ്ഠൻ ചോദിച്ചു.