ഫാമിൽ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറി.

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിൽ കരിക്കൻ മുക്കിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപെട്ട വെള്ളി, ലീല ദമ്പതികളുടെ കുടുംബത്തിലെ അവകാശികൾക്ക് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ വീതം പത്തു ലക്ഷം കൈമാറി. സണ്ണി ജോസഫ് എം എൽ എയാണ് ചെക്ക് കൈമാറിയത്. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. പി. രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ, വാർഡ് അംഗം മിനി ദിനേശൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ എന്നിവരും പൊതുപ്രവർത്തകരായ കെ. കെ. ജനാർദ്ദനൻ, കെ.ബി. ഉത്തമൻ, ജിമ്മി അന്തീനാട്ട്, പി.കെ. രാമചന്ദ്രൻ, എന്നിവരും ആറളം വന്യജീവി സങ്കേതം വാർഡൻ ജി. പ്രദീപ് , കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നാരോത്ത് , ആറളം വന്യജീവി സങ്കേതം അസിസ്റ്റന്റ് വാർഡൻ രമ്യ രാഘവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈനി കുമാർ, എസ് എഫ് മാരായ രമേശൻ, എ. കെ. സുരേന്ദ്രൻ, പ്രമോദ് കുമാർ, പ്രകാശൻ, റവന്യൂ ഉദ്യോഗസ്ഥരായ പ്രകാശൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അവകാശികളായ ലക്ഷ്മി, ശ്രീധരൻ വേണു, രവി എന്നിവരാണ് തുക ഏറ്റുവാങ്ങിയത്. ഓരോരുത്തരുടയും വ്യക്തിപരമായ അക്കൗണ്ടിലാണ് തുല്യ വിഹിതമായി തുക ലഭിക്കുക.