Kerala

ആശാവർക്കർമാരുടെ സമരം ഉടൻ ചർച്ച ചെയ്ത് പരിഹരിക്കണം RHIA

ജനസംഖ്യ ആനുപാതികമായി ആരോഗ്യപ്രവർത്തകരേയും ഡോക്ടർമാരേയും നിയമിക്കാതെ മാറി മാറി വന്ന സർക്കാരുകൾ ആരോഗ്യരംഗത്ത് കൊണ്ടുവന്ന ആശാവർക്കർമാർക്ക് ജീവിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. ജനസംഖ്യ ആനുപാതികമായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ജൂനിയർ പബ്ലിക്ക് നഴ്സുമാരുടെയും തസ്തിക സൃഷ്ടിക്കാതെ, സൂപ്പർവൈസറി തസ്തികകൾ സൃഷ്ടിക്കാതെ നാം 2000  ന് മുമ്പ് നേടിയെടുത്ത ലോകാരോഗ്യസംഘടന ഉൾപ്പെടെ അംഗീകരിച്ച നമ്മുടെ ആരോഗ്യ പുരോഗതി ഒരു വാർഡിൽ ഒരു ആശാപദ്ധതി കൊണ്ടുവന്നത്. എന്നാൽ തുച്ഛമായ വരുമാനത്തിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ്. പവിത്രനും ജനറൽ സെക്രട്ടറി കെ.ബി. പ്രേമരാജനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


  സർക്കാരുകൾ സർക്കാർ ജീവനക്കാരോടും പെൻഷൻകാർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ മുതലായവരെ കണ്ടില്ല എന്ന് നടിക്കുന്നത് ഏകാധിപതികളുടെ കയ്യിലകപ്പെട്ട മരപ്പാവകളായി മന്ത്രിമാരും ഘടക കക്ഷികളും മാറുന്നുവെന്ന് ജനങ്ങളും ജനാധിപത്യ വിശ്വാസികളും വിശ്വസിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. നൽകുന്ന സേവനത്തിന് ആനുപാതികമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാരിന് ബാദ്ധ്യത ഉണ്ട് എന്ന് RHIA സംസ്ഥാനകമ്മറ്റിക്കുവേണ്ടി അഭിപ്രായപ്പെട്ടു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം  നിയന്ത്രിക്കേണ്ട സർക്കാർ അവരുടെ പ്രചാരകരായി മാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button