ഇരിട്ടി

ക്രഷർ ഉൽപ്പന്നങ്ങളുടെ അന്യമായ വില വർദ്ധനവ് പിൻവലിക്കുക ബി ജെ പി

ഇരിട്ടി: ക്രഷർ ഉൽപ്പന്നങ്ങൾ ക്ക് അന്യയമായി വില വർദ്ധിപ്പിച്ച് സാധാരക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ക്രഷർ ഉടമകളുടെ നടപടി പിൻവലിക്കണമെന്ന് ബി ജെ പി ഇരിട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ വില വർദ്ധിപ്പിച്ച സമയത്ത് കണ്ണൂർ കലക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ  വില വർദ്ധിക്കേണ്ട സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട അധികാരികളുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് മാത്രമെ വില സംബന്ധിച്ച് തീരുമാനമെടുക്കാവൂ എന്ന് യോഗം തീരുമാനിച്ചിരുന്നു.എന്നാൽ ഒരു മാനദണ്ഡവും പാലിക്കാതെയും വില വർദ്ധിക്കേണ്ട ഒരു സാഹചര്യവും ഇല്ലത്ത സമയത്താണ് ക്രഷർ ഉടമകൾ ഏകപക്ഷീയമായി ഭീമമായ തുക വർദ്ധിപ്പിച്ചത്.

ക്രഷർ ഉൽപ്പന്നങ്ങളുടെ വിതരണം അടി കണക്കിന് എന്നത്  മാറ്റി തൂക്കത്തിലേക്ക് മാറുമ്പോൾ  അടിക്ക് ഏകദേശം 7 രൂപ മുതൽ 11 രൂപയോളമാണ് വർദ്ധനവ് വരുത്തിയത് .യാതൊരു മാനദണ്ഡവും ഇല്ലാതെ അന്യയമായി വർദ്ധിപ്പിച്ച വില ഉടൻ പിൻവലിക്കണമെന്നും   യോഗം ആവശ്യപ്പെട്ടു.ആറളം പുനരധിവാസ മേഖലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആനമതിൽ നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button